
ജര്‍മനിയില്‍ മരിച്ച നോവ സാബുവിന്റെ മൃതദേഹം ഇരട്ടയാര്‍ ശാന്തിഗ്രാമിലെ വീട്ടിലെത്തിച്ചപ്പോള്‍.
ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് നോവയുടെ മൃതദേഹം നടപടികള്‍ക്കു ശേഷം ജര്‍മനിയില്‍നിന്നു കയറ്റിയയച്ചത്. വെള്ളിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങി ശനിയാഴ്ച രാവിലെ ഒന്‍പതിന് വീട്ടില്‍ എത്തിച്ചു. രാവിലെ മുതല്‍ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ശാന്തിഗ്രാമിലുള്ള നോവയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. മന്ത്രി അനൂപ് ജേക്കബ്, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മൂന്നു മാസം മുന്‍പാണ് നോവ ജര്‍മനിയിലേക്കു പോയത്. കെട്ടിട ഉടമയുമായുള്ള തര്‍ക്കത്തിനൊടുവില്‍ റൊമാനിയന്‍ സ്വദേശി കെട്ടിടത്തിനു തീയിടുകയായിരുന്നു. നോവയുടെ മാതാപിതാക്കള്‍ അടുത്ത മാസം വിദേശത്തേക്കു പോകാനിരിക്കെയാണ് മകളുടെ വിയോഗം ഉണ്ടാക്കിയ ദുരന്തവാര്‍ത്ത തേടിയെത്തിയത്.
റിട്ട. എസ്ഐ കെ.പി. സാബുവും ഭാര്യ ജ്യോതിയും മകളുടെ അടുത്തെത്താന്‍ വീസ ശരിയായാല്‍ ഉടന്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. നോവ, സുഹൃത്തുക്കള്‍ താമസിക്കുന്ന അപ്പാര്‍ട്ടമെന്റില്‍ അവരെ കാണാനായി പോയതാണ്. ഇതിനിടയിലാണ് അക്രമി കെട്ടിടത്തിന് തീവച്ചത്.

Comments: